സോണിയയില്‍ സമ്മര്‍ദ്ദം ഏറുന്നു, തീരുമാനം മാറ്റില്ലെന്ന് സോണിയ
ദില്ലി: പ്രധാനമന്ത്രി ആവില്ലെന്ന നിലപാട് മാറ്റാന്‍ സോണിയയെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ എന്ത് വന്നാലും തന്റെ തീരുമാനത്തില്‍ ഉറച്ച് തന്നെ നില്‍ക്കുമെന്നും ഇനി അതില്‍ നിന്ന് പിന്നാക്കം പോകുന്ന പ്രശ്നമില്ലെന്നും സോണിയ പറയുന്നു. നെഹറു-ഗാന്ധി കുടുംബത്തില്‍ ഒരംഗം തീരുമാനമെടുത്താല്‍ അതില്‍ നിന്ന് മാറുന്ന പ്രശ്നമില്ലെന്ന് സോണിയ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോട് പറഞ്ഞത്രെ.
മഹാരാഷ്ട്രയില്‍ നിന്നുള്ള എം പിമാര്‍ സോണിയയെ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. സോണിയ തീരുമാനം മാറ്റിയില്ലെങ്കില്‍ അവര്‍ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമേ സോണിയ തന്നെ പ്രധാനമന്ത്രി ആവണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ എല്ലാ അംഗങ്ങളും രാജി സമര്‍പ്പിച്ചിരിയ്ക്കുകയാണ്. എം പി മാരും പാര്‍ട്ടിഭാരവാഹികളും രാജി വയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വീണ്ടും മുതിര്‍ന്ന നേതാക്കള്‍ സോണിയയെ കണ്ട് തീരുമാനം മാറ്റാന്‍ പ്രേരിപ്പിയ്ക്കുന്നുണ്ട്.
ഉച്ചകഴിഞ്ഞ് ഇതേ അഭ്യര്‍ത്ഥനയുമായി മന്‍മോഹന്‍ സിഹ്, അര്‍ജുന്‍ സിഹ്, പ്രണബ് മുഖര്‍ജി, ഗുലാം നബി ആസാദ്, നട്വര്‍ സിഹ്, അംബികാ സോണി, അഹമ്മദ് പട്ടേല്‍ എന്നിവരും സോണിയയെ കാണും.
സോണിയയുടെ തീരുമാനം മാറ്റാനായി എല്ലാ കോണ്‍ഗ്രസ് എം പി മാരും രാജികത്ത് സോണിയയ്ക്ക് നല്‍കുമെന്ന് അംബികാ സോണി പറഞ്ഞു.












Click it and Unblock the Notifications