യു എസ് വിസയില്‍ ഇനി വിരലടയാളവും
ദില്ലി: യു എസിലേയ്ക്കുള്ള വിസയില്‍ അപേക്ഷകരുടെ വിരലടയാളവും രേഖപ്പെടുത്തുന്നു. ഈ വര്‍ഷം ജൂലായ് മുതല്‍ ഇതു നടപ്പാക്കുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ എംബസി അറിയിച്ചു.
യു എസില്‍ ഭീകരാക്രമണം എപ്പോള്‍ വേണമെങ്കിലും നടക്കാമെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് യു എസിലേയ്ക്ക് പ്രവേശിയ്ക്കുന്ന എല്ലാപേരുടേയും വിരലടയാളം എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിരലടയാളം പതിച്ച ബയോവിസ ഏര്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ത്തന്നെ വിരലടയാളവും ശേഖരിക്കും. ഇരുകൈകളുടെയും തള്ളവിരലിന്റെ ഇലക്ട്രോണിക് പ്രതിഛായയാണ് വിസയിലുണ്ടാവുക. കൈയില്‍ മഷി പുരട്ടാതെയാണിത് ശേഖരിക്കുക. സന്ദര്‍ശകന്‍ അമേരിക്കയില്‍ ചെന്നിറങ്ങുമ്പോള്‍ വിരലടയാളം ഒത്തുനോക്കും. സന്ദര്‍ശകന്‍ വരുന്നതും പോകുന്നതും രേഖപ്പെടുത്തും.
ഈ വര്‍ഷം ജനവരിക്കുശേഷം അമേരിക്കയില്‍ എത്തിയ എല്ലാവരുടെയും വിരലടയാളം ശേഖരിക്കുന്നുണ്ടെന്നും ബയോ വിസ ഇന്ത്യക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും അമേരിക്കന്‍ എംബസി അറിയിച്ചു. ബയോ വിസ ഏര്‍പ്പെടുത്തിയാലും പഴയ വിസയ്ക്കു സാധുതയുണ്ടാകും. ഇപ്പോഴുള്ള വിസയുടെ കാലാവധി തീരുംവരെ അതുതന്നെ ഉപയോഗിക്കാം.
യു എസ് ഈ പദ്ധതി ഏര്‍പ്പെടുത്തിയതിന് പിന്നാലേ തെക്കേ അമേരിയ്ക്കന്‍ രാജ്യമായ അര്‍ജന്റീനയും ചൈനയും ഇത് ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം രക്ഷയ്ക്ക് എന്ന് പറഞ്ഞ് വിരലടയാളം ശേഖരിയ്ക്കുന്ന യു എസ് അര്‍ജന്റീനയും ചൈനയും ഇതേര്‍പ്പെടുത്തുന്നതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications