ആന്റണി ദില്ലിയ്ക്ക് പോയി
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണി ദില്ലിയിലേയ്ക്ക് പോയി. കേരളത്തിലെ രാഷ്ട്രീയ രംഗത്തെ കോളിളക്കങ്ങള്‍ കോണ്‍ഗ്രസ് ഹൈകമാണ്ട് കാര്യമായി എടുത്തിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് നേതൃത്വം ആന്റണിയുമായി ചര്‍ച്ച നടത്തും.
മന്‍മോഹന്‍ സിഹ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുകയും കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയുമാണ് ആന്റണിയുടെ ദില്ലി സന്ദര്‍ശനത്തിന്റെ ഉദ്ദേശം. കോണ്‍ഗ്രസ് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ആ ചടങ്ങില്‍ പങ്കെടുക്കുക സാധാരണ പതിവുള്ള കാര്യമാണ്.
കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഹൈകമാണ്ടിന് താല്പര്യമുണ്ടെങ്കിലും നേതൃത്വത്തിന് അതിനുള്ള സാവകാശം കിട്ടുമോയെന്ന് സംശയമാണ്. ദില്ലിയിലെ രാഷ്ട്രീയ കാലാവസ്ഥ ഇപ്പോള്‍ അതിന് യോജിച്ചതല്ല.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി മേയ് 18 ചൊവാഴ്ച സോണിയാഗാന്ധിയോട് അഭ്യര്‍ഥിച്ചിരുന്നു.
ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ദില്ലിയിലേയ്ക്ക് പോയത്.
ചൊവാഴ്ച സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ദില്ലിയ്ക്ക് പോയിട്ടുണ്ട്.












Click it and Unblock the Notifications