കേന്ദ്രമന്ത്രിസഭയില്‍ ചേരില്ല: ആന്റണി
തിരുവനന്തപുരം: താന്‍ കേന്ദ്രമന്ത്രിസഭയില്‍ ചേരില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. മെയ് 19 ചൊവാഴ്ച ഒരു ദിനപത്രത്തോടുള്ള അഭിമുഖത്തില്‍ ആണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആന്റണിയെക്കൂടി സോണിയ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമാവുകയാണ്. കേരളത്തില്‍ തുടരാനാണ് താല്പര്യമെന്ന് പറഞ്ഞ ആന്റണി തന്റെ നയം വ്യക്തമാക്കി.
മുഖ്യമന്ത്രിയെന്ന നിലയില്‍ ഏത് മാറ്റത്തിനും തയ്യാറാണ്. കോണ്‍ഗ്രസും യുഡിഎഫും നിര്‍ദേശിക്കുന്ന ഏത് മാറ്റത്തിനും താന്‍ ഒരുക്കമാണ്. - ആന്റണി പറഞ്ഞു.












Click it and Unblock the Notifications