സോണിയ തീരുമാനം മാറ്റണം: ആന്റണി
തിരുവനന്തപുരം: പ്രധാനമന്ത്രിയാകില്ലെന്ന തീരുമാനത്തില്‍ നിന്നും സോണിയാഗാന്ധി പിന്തിരിയണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
മെയ് 19 ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി. പ്രധാനമന്ത്രിപദത്തില്‍ നിന്നും പിന്മാറാനുള്ള സോണിയയുടെ തീരുമാനം നിര്‍ഭാഗ്യകരമാണ്. - ആന്റണി പറഞ്ഞു.
സോണിയാഗാന്ധി പ്രധാനമന്ത്രിയാകാനാണ് ജനവിധി ഉണ്ടായിരിക്കുന്നത്. സോണിയാജിയെ എന്റെ ഉറച്ച തീരുമാനം ഞാന്‍ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് പിന്തിരിയേണ്ട ഒരു സാഹചര്യവും ഇല്ല. സോണിയയുടെ മനസ്സ് മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് താന്‍ ദില്ലിയിലേക്ക് പോകുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications