മദനിയുടെ ജാമ്യാപേക്ഷ മാറ്റി
ചെന്നൈ: പിഡിപി നേതാവ് മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കാന്‍ ജൂണ്‍ ഒന്നിലേക്ക് മാറ്റിവച്ചു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ മദനി കഴിഞ്ഞ ആറ് വര്‍ഷമായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
മെയ് 18 ചൊവാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച ജസ്റിസ് നാഗപ്പന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
മദനിയുടെ ജാമ്യാപേക്ഷ നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കടുത്ത പ്രമേഹരോഗിയായ മദനി ചികിത്സാര്‍ത്ഥമാണ് പുതിയ ജാമ്യാപേക്ഷ നല്കിയത്. കൃത്രിമക്കാല്‍ മാറ്റിവയ്ക്കാന്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിയ്ക്കണമെന്നും മദനി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മദനിയുടെ കേസില്‍ വിചാരണ നടന്നുവരികയാണ്.












Click it and Unblock the Notifications