നായനാര്‍ അന്തരിച്ചു
ദില്ലി: മുന്‍ കേരള മുഖ്യമന്ത്രിയും മാര്‍ക്സിസ്റ് നേതാവുമായ അന്തരിച്ചു. കഴിഞ്ഞ കുറേ ദിവസമായി ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
മേയ് 18 ചൊവാഴ്ച രാവിലെ നായനാരുടെ നെഞ്ചില്‍ ചെറിയ തോതില്‍ അണുബാധ കണ്ടെത്തിയിരിക്കുകയാണ്. ഇത് രോഗനില കൂടുതല്‍ ഗുരുതരമാക്കി.
തിരുവനന്തപുരം മെഡിയ്ക്കല്‍ കോളെജില്‍ അനീമിയയ്ക്ക് ചികിത്സയിലായിരുന്ന നായനാരെ 2004 ഏപ്രില്‍ 25 ഞായറാഴ്ചയാണ് ദില്ലിയില്‍ കൊണ്ടുവന്നത്. 26 ന് ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും കൂടുതല്‍ കാലം കേരള മുഖ്യമന്ത്രിയായിരുന്ന നേതാവാണ് ഇ.കെ.നായനാര്‍. രാഷ്ട്രീയപ്രവര്‍ത്തകനെന്നതിനൊപ്പം എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു നായനാര്‍. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications