സ്കൂളുകള്‍ ജൂണ്‍ 2ന് തുറക്കും
തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് കേരളത്തില്‍ സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി കഴിഞ്ഞ ദിവസം അറിയിച്ചതാണ് ഇക്കാര്യം.
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷാഫോറം മെയ് 24 മുതല്‍ ജൂണ്‍ അഞ്ചുവരെ അതത് സ്കൂളുകളില്‍ നിന്ന് വിതരണം ചെയ്യും. ജൂണ്‍ ഒന്‍പതിന് റാങ്ക്ലിസ്റ് പ്രസിദ്ധീകരിക്കും. ഇന്‍റര്‍വ്യൂ ജൂണ്‍ 16 മുതല്‍ നടക്കും.
ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ജൂണ്‍ 23ന് തുടങ്ങും. ഈ അധ്യയനവര്‍ഷം മുതല്‍ എസ്എസ്എല്‍സിയ്ക്ക് റാങ്ക് സമ്പ്രദായം നിര്‍ത്തുകയാണ്. പകരം ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരും.












Click it and Unblock the Notifications