മന്ത്രിസഭാരൂപീകരണം: ചര്‍ച്ച തുടങ്ങി
ദില്ലി: പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതിനായി മെയ് 20 വ്യാഴാഴ്ച നിയുക്ത പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയയെ കണ്ടു.
ചര്‍ച്ചകള്‍ക്ക് ശേഷം മന്‍മോഹന്‍സിംഗ് വാര്‍ത്താലേഖകരുമായി സംസാരിക്കാതെ പോവുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും മന്‍മോഹന്‍സിംഗിനെ അനുഗമിച്ചിരുന്നു.
മന്ത്രിസഭ രൂപീകരിയ്ക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ എന്ന് മാത്രം കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിഎംകെ, ആര്‍ജെഡി, എല്‍ജെഎസ്പി എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരുന്നുണ്ട്.












Click it and Unblock the Notifications