പാകിസ്ഥാനുമായി സമാധാനം: മന്‍മോഹന്‍
ദില്ലി: പുതിയ സര്‍ക്കാര്‍ പാകിസ്ഥാനുമായി സമാധാനം സ്ഥാപിയ്ക്കുമെന്ന് നിയുക്തപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മെയ് 20 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനുമായി സംഘര്‍ഷമുണ്ടാക്കിയിട്ടുള്ള എല്ലാ പ്രധാന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. ഇന്ത്യയുടെ ദേശീയ സുരക്ഷ ബലികൊടുക്കാതെ തന്നെ പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അന്തരീക്ഷം സൃഷ്ടിയ്ക്കും. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബര്‍ലിന്‍ മതില്‍ തകരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? അതുപോലെ പാകിസ്ഥാനുമായുള്ള സംഘര്‍ഷം ഭൂതകാലത്തെ ഓര്‍മ്മ മാത്രമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിയ്ക്കും. - മന്‍മോഹന്‍ സിംഗ് പറഞ്ഞു.
കശ്മീരില്‍ സമാധാനം സ്ഥാപിയ്ക്കാന്‍ എല്ലാ വിഭാഗങ്ങളുമായും തുറന്ന ചര്‍ച്ച നടത്തും. - മന്‍മോഹന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications