Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ജെഡി മന്ത്രിസഭയില്‍ ചേര്‍ന്നേയ്ക്കില്ല

ദില്ലി: ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി) കേന്ദ്രമന്ത്രിസഭയില്‍ പങ്കാളികളായേയ്ക്കില്ലെന്ന് സൂചന. മെയ് 20 വ്യാഴാഴ്ച ചേര്‍ന്ന ആര്‍ജെഡി എംപിമാരുടെ യോഗത്തില്‍ മന്ത്രിസഭാപ്രവേശനത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല.

ബീഹാറിന്റെ വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കാമെന്ന് കേന്ദ്രത്തില്‍ നിന്ന് ഉറപ്പുലഭിച്ചാല്‍ മാത്രം മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ മതിയെന്ന് എംപിമാര്‍ നിര്‍ബന്ധിച്ചതാണ് തീരുമാനമെടുക്കാന്‍ തടസ്സമായത. മന്ത്രിസഭയില്‍ ചേരണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള സ്വാതന്ത്യ്രം ലാലുവിന് നല്കിയിരിക്കുകയാണെന്ന് മുതിര്‍ന്ന എംപി രഘുവംശപ്രസാദ് സിംഗ് പറഞ്ഞു.

യോഗത്തിന് ശേഷം ലാലു പ്രസാദ് യാദവ് ബീഹാറിലേക്ക് പോവുകയാണെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിംഗും ആര്‍.കെ. ധവാനും ലാലു പ്രസാദ് യാദവിനെ കാണാന്‍ പോയി. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ലാലു പ്രസാദ് യാദവ് വാര്‍ത്താസമ്മേളനം നടത്തി.

മന്ത്രിസഭയിലെ സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കമാണ് പ്രശ്നത്തിന് കാരണമെന്നത് വെറും പ്രചാരം മാത്രമാണെന്ന് ലാലു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യമുന്നയിച്ചിട്ടില്ല. മന്‍മോഹന്‍ സിംഗിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ ഭാര്യയോടൊപ്പം താന്‍ പങ്കെടുക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. പക്ഷെ മന്ത്രിസഭയില്‍ ചേരുമോ ഇല്ലയോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+