Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് അവധി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നിര്യാണത്തെതുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി നല്കി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്.

രണ്ടു ദിവസം ദേശീയ പതാക താഴ്ത്തിക്കെട്ടാനും ഏഴ് ദിവസം ഔദ്യോഗിക ആഘോഷങ്ങളും പരിപാടികളും ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരള , കലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ മെയ് 20ന് നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള ഹൈക്കോടതിയും മെയ് 20ന് പ്രവര്‍ത്തിയ്ക്കില്ല.

കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നടക്കേണ്ട ഇന്റര്‍വ്യൂകള്‍ പിഎസ്സി മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള സര്‍വകലാശാലയില്‍ മെയ് 20 വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന എംബിഎ ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും മെയ് 23ലേക്ക് മാറ്റി. സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗം മെയ് 27ലേക്ക് മാറ്റി. മെയ് 21,22 തീയതികളില്‍ നടക്കേണ്ട ഇന്റര്‍വ്യൂവിന് മാറ്റമില്ല.

സംസ്കൃത വാഴ്സിറ്റി പരീക്ഷകളും ഇന്റര്‍വ്യൂവും മാറ്റി. കാലടി സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയുടെ ഗസ്റ് ലക്ചറര്‍ നിയമനത്തിന് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+