നായനാരുടെ മൃതദേഹം എകെജി സെന്ററില്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മൃതദേഹം മെയ് 20 വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ പ്രത്യേകവിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചു.
മൃതദേഹം ഇപ്പോള്‍ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ചിരിയ്ക്കുകയാണ്. വ്യാഴാഴ്ച രാവിലെ 6.45ന് തന്നെ മൃതദേഹം വഹിച്ച വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടു.
വിമാനത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള, വി.എം. സുധീരന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, നായനാരുടെ ബന്ധുക്കള്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകും. അവിടെ മെയ് 21 വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ രാവിലെ 10.30വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് അഞ്ചുമണിയോട് പയ്യാമ്പലത്ത് ശവദാഹം നടക്കും.












Click it and Unblock the Notifications