വിങ്ങലോടെ രാഘവനും ഗൗരിയമ്മയും
തിരുവനന്തപുരം: സെക്രട്ടറേയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നായനാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ എത്തിയ പതിനായിരക്കണക്കിനാളുകളില്‍ രണ്ടു പേരെ ജനം പ്രത്യേകം ശ്രദ്ധിച്ചു. ആദ്യകാലത്ത് നായനാരുടെ മിത്രങ്ങളും പിന്നീട് ശത്രുക്കളുമായ മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മയും എം.വി. രാഘവനുമായിരുന്നു അവര്‍.
നായനാരുടെ മുഖത്തേക്കു നോക്കി എം.വി. രാഘവന്‍ കുറച്ചു നേരം നിന്നു. പഴയ സഖാവിന് ലാല്‍സലാം നല്‍കി മറ്റുള്ളവര്‍ക്കൊപ്പം എംവിആര്‍ ഇരിപ്പുറപ്പിച്ചു. എംവിആറിന്റെ മുഖം അപ്പോള്‍ ഒരു വിങ്ങപ്പൊട്ടലിന്റെ വക്കത്തായിരുന്നു.
നായനാരെ കാണാന്‍ ഗൗരിയമ്മ എത്തിയപ്പോള്‍ കൂടി നിന്ന ജനങ്ങള്‍ വഴിമാറി. വിങ്ങുന്ന ഹൃദയത്തോടെ നായനാര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഗൗരിയമ്മ മടങ്ങിപ്പോയി.












Click it and Unblock the Notifications