മന്ത്രിസഭാ രൂപീകരണം: ചര്‍ച്ച തുടരുന്നു
ദില്ലി: മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ ദില്ലിയില്‍ തുടരുന്നു. മെയ് 22 ശനിയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന മന്‍മോഹന്‍സിംഗിനോടൊപ്പം മന്ത്രിസഭയില്‍ ചേരുന്ന വിവിധ പാര്‍ട്ടികളുടെ ഓരോ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തേക്കും.
ദക്ഷിണേന്ത്യയിലെ സഖ്യകക്ഷികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസിനുണ്ടായിരിക്കുന്ന പ്രധാന തലവേദനകളിലൊന്ന്. 39 എംപിമാരാണ് ദക്ഷിണേന്ത്യയിലെ സഖ്യകക്ഷികള്‍ക്കുള്ളത്. സര്‍ക്കാരില്‍ ചേരാനുള്ള ഡിഎംകെയുടെ തീരുമാനം കൂടുതല്‍ സമ്മര്‍ദം കോണ്‍ഗ്രസിലുണ്ടാക്കിയിട്ടുണ്ട്.
മുന്‍ കേന്ദ്രമന്ത്രിമാരായ ടി. ആര്‍. ബാലു, എ. രാജ, മുരശൊലിമാരന്റെ മകന്‍ ദയാനിധി മാരന്‍ എന്നിവരാണ് ഡിഎംകെയുടെ മന്ത്രിമാരാവാന്‍ സാധ്യത. റെയില്‍വെ, കമ്യൂണിക്കേഷന്‍, ഐടി, വനം-പരിസ്ഥിതി, ആരോഗ്യം-കുടുംബക്ഷേമം തുടങ്ങിയ വകുപ്പുകളിലാണ് ഡിഎംകെയുടെ കണ്ണ്.
തമിഴ്നാട്ടിലെ മറ്റൊരു സഖ്യകക്ഷിയായ പിഎംകെ മൂന്ന് വകുപ്പുകളാണ് ആവശ്യപ്പെടുന്നത്. സുപ്രധാന വകുപ്പുകളായ പെട്രോളിയം, റെയില്‍വെ എന്നിവ ഇതില്‍ പെടും.
ആഭ്യന്തരവകുപ്പ് ലഭിക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ചര്‍ച്ച അവസാനിപ്പിച്ച് ലാലു പ്രസാദ് യാദവ് ബീഹാറിലേക്ക് മടങ്ങിയത് ചര്‍ച്ചകള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. എന്‍സിപി നേതാവ് ശരത്പവാറിന്റെ കണ്ണ് പ്രതിരോധ വകുപ്പിലാണ്.












Click it and Unblock the Notifications