Get Updates
Get notified of breaking news, exclusive insights, and must-see stories!

3000 മുസ്ലിം പ്രവര്‍ത്തകര്‍ ബിജെപി വിടുന്നു

ലക്നൗ: മൂവായിരത്തോളം മുസ്ലിം പ്രവര്‍ത്തകര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരും.

തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച മുസ്ലിം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ബിജെപി വിടുന്ന മുസ്ലിങ്ങളുടെ കൂടിച്ചേരല്‍ ലക്നൗവില്‍ നടന്നു.

മുസ്ലിങ്ങള്‍ക്ക് ഇവിടെ യാതൊരു അവകാശവുമില്ലെന്നാണ് ബിജെപി ചിന്തിക്കുന്നതെന്നും അവര്‍ക്ക് മുസ്ലിങ്ങള്‍ വോട്ട് ചെയ്യരുതെന്നും മുന്‍ ബിജെപി പ്രവര്‍ത്തകനായ സയിദ് റഫാത്ത് പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ സ്വതന്ത്രരായിരിക്കുന്നതായി അനുഭവപ്പെടുന്നുവെന്ന് മറ്റൊരു മുന്‍ ബിജെപി പ്രവര്‍ത്തകനായ മുഹമ്മദ് ഷാഫി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് പല മുസ്ലിം സംഘടനകളും ബിജെപിയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വാജ്പേയി ഫാന്‍സ് ക്ലബുകള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എന്‍ഡിഎയുടെയും പ്രകടനം തീര്‍ത്തും മങ്ങിയതോടെ തിരഞ്ഞെടുപ്പിന് ശേഷം ചിത്രം മറ്റൊന്നായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+