സ്വാശ്രയ എഞ്ചി, എംസിഎ ഫീസ് നിശ്ചയിച്ചു
കോട്ടയം: സ്വാശ്രയ മാനേജ്മെന്റ് കോളജുകളിലെ എഞ്ചിനീയറിംഗ്, എംസിഎ കോഴ്സുകള്‍ക്കുള്ള ഫീസ് നിരക്ക് ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിശ്ചയിച്ചു. മെയ് 21 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജസ്റിസ് കെ. ടി. തോമസ് ഫീസ് ഘടന പ്രഖ്യാപിച്ചത്.
സ്വാശ്രയ മാനേജ്മെന്റ് കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലും മെറിറ്റ് സീറ്റുകളിലും ഒരേ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗിന് പ്രതിവര്‍ഷം 38,700 രൂപയും എംസിഎയ്ക്ക് 36500 രൂപയുമാണ് ഫീസ് കമ്മിഷന്‍ പ്രഖ്യാപിച്ചത്.
ഒരു ലക്ഷത്തിലേറെ ഫീസ് നിശ്ചയിക്കണമെന്നാണ് മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. സ്വാശ്രയ മാനേജ്മെന്റ് കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ കുറഞ്ഞ ഫീസ് ഈടാക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം കമ്മിഷന്‍ അംഗീകരിച്ചില്ല.
നിശ്ചയിച്ച ഫീസ് വളരെ കുറഞ്ഞുപോയെന്ന് മാനേജ്മെന്റുകള്‍ പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ കോഴ്സുകളുടെ ഫീസ് ഘടന മെയ് 27ന് കമ്മിഷന്‍ പ്രഖ്യാപിക്കും.












Click it and Unblock the Notifications