കേരളത്തില്‍ കാലവര്‍ഷം ശക്തം
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി.
മെയ് 10ന് ശേഷം തുടര്‍ച്ചയായ രണ്ട് ദിവസം മഴ ലഭിക്കുകയാണെങ്കില്‍ അതിനെ കാലവര്‍ഷമെന്നാണ് വിളിക്കാറുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മെയ് 17, 18 തീയതികളില്‍ കേരളത്തില്‍ തുടര്‍ച്ചയായി മഴ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് കാലാവര്‍ഷ നിരീക്ഷണ വകുപ്പ് തലവന്‍ സി. പി. ഭാസ്കരന്‍നായര്‍ വ്യക്തമാക്കി.
അനുകൂലസ്ഥിതി നിലനില്‍ക്കുകയാണെങ്കില്‍ മഴ ലഭിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കടുത്ത വരള്‍ച്ചയെ നേരിടേണ്ടിവന്ന സംസ്ഥാനത്തിന് ഏപ്രില്‍ മധ്യത്തോടെ ലഭിച്ചുതുടങ്ങിയ മഴ ആശ്വാസമേകിയിട്ടുണ്ട്.












Click it and Unblock the Notifications