മുന്ന കേസ്: മുന്‍ ഡിജിപിക്ക് ജാമ്യം
കൊച്ചി: മുന്ന വധക്കേസില്‍ മുന്‍ ഡിജിപി ടി. വി. മധുസൂദനന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
തനിക്കെതിരെ കെട്ടിച്ചമച്ച കുറ്റം ആരോപിക്കുന്ന സിബിഐ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുസൂദനന്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. മെയ് ഒന്നിന് രണ്ട് മണിക്കൂര്‍ മധുസൂദനനെ ചോദ്യം ചെയ്ത മെയ് 12, 14 തീയതികളിലും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
മധുസൂദനന്‍ കേസില്‍ പ്രതിയാണെന്ന് സിബിഐ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രത്യേക ആരോപണം മധുസൂദനനെതിരെ നിലവില്‍ നിലനില്‍ക്കുന്നുണ്ടോ എന്നും സിബിഐ വ്യക്തമാക്കിയിട്ടില്ല.
ഈ കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായ കെ. പി. സോമരാജന് കോടതി ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications