കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലാപയാത്ര കണ്ണൂരേക്ക് തിരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ഇ. കെ. നായനാരുടെ മൃതദേഹവുമായുള്ള വിലാപയാത്ര കോഴിക്കോട് നിന്ന് കണ്ണൂരേക്ക് തിരിച്ചു.

കണ്ണൂരില്‍ പയ്യാമ്പലത്താണ് നായനാരുടെ ശവസംസ്കാരം നടത്തുന്നത്. വഴിയിലുടനീളം ആയിരക്കണക്കിനാളുകളുടെ അന്ത്യോപചാരവും ഏറ്റുവാങ്ങിയാണ് വിലാപയാത്ര മുന്നോട്ടുപോവുന്നത്. വിലാപയാത്ര കണ്ണൂരിലെത്താന്‍ രാത്രിയായേക്കും.

കോഴിക്കോട് ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാണ് കണ്ണൂരേക്ക് വിലാപയാത്ര തിരിച്ചത്.

മന്ത്രിമാരായ പി. ശങ്കരന്‍, എം. കെ. മുനീര്‍, എം. പി. വീരേന്ദ്രകുമാര്‍ എംപി, കെ. മുരളീധരന്‍ എന്നിവര്‍ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

വിലാപയാത്ര കോഴിക്കോട്ടെത്തി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ഇ. കെ. നായനാരുടെ മൃതദേഹവുമായുള്ള വിലാപയാത്ര കോഴിക്കോട്ടെത്തി.

നേരത്തെ അറിയിച്ചതില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് വിലാപയാത്ര മെയ് 21 വെള്ളിയാഴ്ച കോഴിക്കോട്ടെത്തിയത്. കോഴിക്കോട് ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉച്ചയോടെ കണ്ണൂരിലെത്തും.

വിലാപയാത്രക്ക് ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ആയിരങ്ങള്‍ അന്തിമഉപചാരം അര്‍പ്പിക്കാന്‍ റോഡരികില്‍ കാത്തുനിന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X