കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണം: പി. സി. തോമസ്
കൊച്ചി: കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്നാണ് തന്റെ ആഗ്രഹണമെന്ന് മുന്‍കേന്ദ്രമന്ത്രി പി. സി. തോമസ് എംപി പറഞ്ഞു.
അതേ സമയം തനിക്ക് തന്റേതായ രാഷ്ട്രീയ നിലപാടുണ്ട്. അതിനുള്ളില്‍ നിന്നു കൊണ്ടുമാത്രമേ തനിക്ക് പ്രവര്‍ത്തിക്കാനാവൂ. അതുകൊണ്ടുതന്നെ കേരള കോണ്‍സ്രസുകളുടെ ഐക്യത്തിനായി മുന്നിട്ടിറങ്ങാന്‍ കഴിയില്ല.
മെയ് 21 വെള്ളിയാഴ്ച കൊച്ചി പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി. സി. തോമസ്.
ഐഎഫ്ഡിപി എന്‍ഡിഎയില്‍ തന്നെ തുടരും. മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വലിയൊരു വിഭാഗം തന്നോടൊപ്പമാണ് നിന്നത്. മാണിയെ അംഗീകരിക്കാത്ത കേരള കോണ്‍ഗ്രസ് എമ്മില്‍ അടുത്തുതന്നെ ചില പൊട്ടിത്തെറികളുണ്ടാവും- തോമസ് പറഞ്ഞു.












Click it and Unblock the Notifications