മന്‍മോഹനുമായി സഹകരിക്കാം: രാജഗോപാല്‍
തിരുവനന്തപുരം: സാമ്പത്തിക പരിഷ്കരണങ്ങള്‍ തുടങ്ങിവച്ചയാളെന്ന നിലയില്‍ മന്‍മോഹന്‍സിംഗുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ തന്നെ സഖ്യകക്ഷികള്‍ക്കിടയിലുണ്ടായ ഭിന്നത അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ മന്‍മോഹന്‍സിംഗിന് കഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്.
മെയ് 21 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
സോണിയാഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ പരിഹാസ്യമാവുമായിരുന്നുവെന്ന് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications