തങ്കച്ചന്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തെ കുറിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി.
പരാജയം വിലയിരുത്തുന്നതിനായി ഹൈക്കമാന്റ് ഉന്നത നേതാക്കളുടെ യോഗം വിളിക്കണമെന്ന് തങ്കച്ചന്‍ ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംഘടനാ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച തിരക്കുകള്‍ കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.












Click it and Unblock the Notifications