അംബികാ സോണി മന്ത്രിസ്ഥാനം നിരസിച്ചു
ദില്ലി: പ്രധാനമന്ത്രി സ്ഥാനം നിരസിച്ച സോണിയാഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി മന്ത്രിസ്ഥാനം നിരസിച്ചു. മെയ് 22 ശനിയാഴ്ചയാണ് അംബികാ സോണി മന്ത്രിസ്ഥാനം നിരസിച്ചത്.
കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിയാവണമെന്ന് താങ്കള്‍ എന്നോട് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയപ്രവര്‍ത്തകയെ സംബന്ധിച്ചിടത്തോളം മികച്ച അംഗീകാരമാണിത്. പക്ഷെ താങ്കള്‍ കാട്ടിയ മാതൃക എന്നെ പ്രചോദിപ്പിയ്ക്കുന്നു. താങ്കളെ പിന്തുടരാന്‍ എന്നെയും അനുവദിയ്ക്കണം.- അംബികാ സോണി പറഞ്ഞു.
മറ്റെന്തിനേക്കാളുമുപരി രാജ്യസേവനവും നിസ്വാര്‍ത്ഥതയും എന്ന താങ്കളുടെ മുദ്രാവാക്യത്തിനൊത്ത് പ്രവര്‍ത്തിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു.- അംബികാ സോണി കത്തില്‍ പറയുന്നു.












Click it and Unblock the Notifications