ആന്ധ്രയില്‍ മന്ത്രിസഭ രൂപീകരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര്‍ റെഡ്ഢി 24 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. അതേ സമയം കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതി മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
മന്ത്രിമാരെല്ലാം കാബിനറ്റ് പദവിയിലുള്ളവരാണ്. 11 മന്ത്രിമാര്‍ പുതുമുഖങ്ങളാണ്. പിസിസി പ്രസിഡന്റ് ഡി. ശ്രീനിവാസ്, മുന്‍ ഉപമുഖ്യമന്ത്രി കെ. രംഗറാവു, മുന്‍ പിസിസി പ്രസിഡന്റുമാരായ എം. സത്യനാരായണറാവു, കെ. രോസയ്യ, മുന്‍മുഖ്യമന്ത്രിയും വിശാഖപട്ടണം എംപിയുമായ എന്‍. ജനാര്‍ദനറെഡ്ഢിയുടെ ഭാര്യ എന്‍. രാജ്യലക്ഷ്മി എന്നിവരാണ് മന്ത്രിസഭയിലെ പ്രമുഖര്‍.
മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച് തെലുങ്കാന രാഷ്ട്രസമിതിയില്‍ നിന്നും വ്യക്തമായ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് രാജശേഖര്‍ റെഡ്ഢി പറഞ്ഞു. മന്ത്രിസഭയില്‍ നിന്നും വിട്ടുനില്ക്കാന്‍ ടിആര്‍എസ് നേതാക്കള്‍ ചിന്തിയ്ക്കുന്നതായി അഭ്യൂഹമുണ്ട്.












Click it and Unblock the Notifications