Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ മന്ത്രിസഭ ശനിയാഴ്ച സ്ഥാനമേല്‍ക്കും

ദില്ലി: മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായി മെയ് 22 ശനിയാഴ്ച വൈകീട്ട് സ്ഥാനമേല്‍ക്കും. ശനിയാഴ്ച വൈകീട്ട് 5.30നാണ് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

മന്‍മോഹന്‍സിംഗിനോടൊപ്പം ഐക്യുപുരോഗമന സഖ്യത്തിലെ പ്രമുഖ കക്ഷികളുടെ നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനവും മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും സംബന്ധിച്ച് സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ ചര്‍ച്ച ദില്ലയില്‍ തുടരുകയാണ്.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും വെള്ളിയാഴ്ച രാത്രി ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി. 62 മന്ത്രിമാരും മന്‍മോഹന്‍സിംഗിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

പ്രണാബ് മുക്കര്‍ജിയായിരിക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക എന്നാണ് അറിയുന്നത്. ധനകാര്യവകുപ്പ് മന്‍മോഹന്‍സിംഗിന് തന്നെയായിരിക്കും. വിദേശകാര്യവകുപ്പ് നട്വര്‍സിംഗിനും ഭക്ഷ്യ-കൃഷി വകുപ്പ് ശരത്പവാറിനുമായിരിക്കും. ഐടി വകുപ്പ് ദയാനിധി മാരന് ലഭിച്ചേക്കും. പ്രതിരോധവകുപ്പ് ആര്‍ക്ക് നല്‍കണമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ശനിയാഴ്ച കേരളത്തില്‍ നിന്നുള്ള ആരുടെയും സത്യപ്രതിജ്ഞ നടക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.

ലോക്സഭാ സ്പീക്കര്‍ സ്ഥാനം സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം സ്വീകരിക്കുന്നതു സംബന്ധിച്ച് സിപിഎം തീരുമാനമെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+