എന്‍സിപിയ്ക്ക് മൂന്ന് മന്ത്രിമാര്‍
ദില്ലി: മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ എന്‍സിപിയുടെ മൂന്ന് മന്ത്രിമാരുണ്ടാവും.
എന്‍സിപി പ്രസിഡന്റ് ശരത്പവാറിന് ഭക്ഷ്യ-കൃഷി വകുപ്പായിരിക്കും ലഭിക്കുക. എന്‍സിപി വക്താവ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന വകുപ്പിന്റെ സ്വതന്ത്ര ചുമലതയുള്ള സഹമന്ത്രിയാവും. സൂര്യകാന്ത് പാട്ടിലാണ് എന്‍സിപിയുടെ മൂന്നാമത്തെ മന്ത്രി. ഇദ്ദേഹത്തിന്റെ വകുപ്പ് ഏതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
വകുപ്പു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ടെന്ന് എന്‍സിപി വക്താവ് പ്രഫുല്‍ പട്ടേല്‍ മെയ് 22 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ-കൃഷി വകുപ്പ് ഏറ്റെടുക്കാന്‍ ശരത്പവാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള അനുഭവപരിചയവും ലോകവ്യാപാര സംഘടനയെ കുറിച്ചുള്ള വ്യക്തമായ ധാരണയും അദ്ദേഹത്തിനുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications