തെലുങ്കാന പാര്‍ട്ടി സര്‍ക്കാരില്‍ ചേരും
ദില്ലി: ആന്ധ്രയിലെ തെലുങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ ചേരും. ടിആര്‍എസിന്റെ വക്താവ് മെയ് 22 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രത്യേക തെലുങ്കാനസംസ്ഥാനത്തിന് വേണ്ടി വാദിയ്ക്കുന്ന പാര്‍ട്ടിയായതിനാല്‍ ഇവരെ മന്ത്രിസഭയിലെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തങ്ങളെ മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിച്ചുവെന്നാണ് ടിആര്‍എസ് വക്താവിന്റെ വിശദീകരണം.
ടിആര്‍എസിന് രണ്ട് മന്ത്രിസ്ഥാനം ലഭിയ്ക്കുമെന്ന് കരുതുന്നു. പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന തങ്ങളുടെ ആവശ്യം ഉടനെ പരിഹരിയ്ക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്കിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ റാവു പറയുന്നു. മിക്കവാറും ചന്ദ്രശേഖര്‍ റാവുവിന് കാബിനറ്റ് റാങ്കിലുള്ള മന്ത്രിസ്ഥാനം ലഭിച്ചേയ്ക്കും. പാര്‍ട്ടിയിലെ മറ്റൊരു നേതാവായ എ. നരേന്ദ്ര സഹമന്ത്രിയായി ചുമതലയേല്ക്കും.












Click it and Unblock the Notifications