കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ. അഹമ്മദ് മന്ത്രിയായേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ നിന്നുള്ള യുഡിഎഫിന്റെ ഏക എംപിയും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ഇ. അഹമ്മദിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചേക്കും.

സഹമന്തി സ്ഥാനമായിരിക്കും അഹമ്മദിന് ലഭിക്കുക. ആദ്യമായി കേന്ദ്രമന്ത്രിയാവാനുള്ള അവസരമാണ് അഹമ്മദിന് ലഭിച്ചിരിക്കുന്നത്. അഹമ്മദിന് മന്ത്രിസ്ഥാനം നല്‍കാന്‍ സോണിയാഗാന്ധി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ലീഗിന്റെ പ്രതിനിധിയെന്ന നിലയിലാണ് അഹമ്മദ് മന്ത്രിയാവുന്നത്. ലോക്സഭയിലെ ലീഗിന്റെ ഏക എംപിയാണ് പൊന്നാനിയില്‍ നിന്നും ജയിച്ച അഹമ്മദ്.

കേരളത്തില്‍ നിന്ന് മന്ത്രിയാവാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭാംഗങ്ങളായ വയലാര്‍ രവിയും കെ. കരുണാകരനുമാണ്. മന്ത്രി സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയായ വയലാര്‍ രവിയുടെയും രാജ്യസഭാംഗമായ കെ. കരുണാകരന്റെയും കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.

നരസിംഹറാവു മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്നിട്ടുള്ള കരുണാകരനെ മന്ത്രിസഭയിലുള്‍പ്പെടുത്തുന്നതിനെ കുറിച്ച് സോണിയ മനസ് തുറന്നിട്ടില്ല. കരുണാകരന്റെ മന്ത്രിസഭയിലുള്‍പ്പെടുത്തുന്നതിന് സമ്മര്‍ദം ചെലുത്താന്‍ ഐ ഗ്രൂപ്പ് ശ്രമിച്ചേക്കും. മെയ് 24 തിങ്കളാഴ്ച നടക്കുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന പശ്ചാത്തലത്തില്‍ ഐ ഗ്രൂപ്പിന്റെ സമ്മര്‍ദതന്ത്രം എത്രമാത്രം വിലപ്പോവുമെന്ന് കണ്ടറിയണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X