ബാംഗ്ലൂരില്‍ നിന്നുള്ള തീവണ്ടിയില്‍ ബോംബ് ഭീഷണി
കോഴിക്കോട്: ബാംഗ്ലൂരിലെ യശ്വന്ത്പുരയില്‍ നിന്ന് കണ്ണൂരിലേക്കുള്ള പ്രതിവാര തീവണ്ടിയില്‍ ബോംബ് ഭീഷണി.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റേഷനില്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തി. എന്നാല്‍ അപകടകരമായി ഒന്നും കണ്ടെത്താനായില്ല.
തീവണ്ടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് തമിഴ്നാട്ടിലെ ഈറോഡ് റെയില്‍വെ സ്റേഷനിലാണ് ടെലഫോണ്‍ സന്ദേശം ലഭിച്ചത്. തീവണ്ടി കോഴിക്കോട്ട് റെയില്‍വെ സ്റേഷനിലെത്തിയപ്പോള്‍ അവിടെവച്ചും ബോംബ് സ്ക്വാഡ് പരിശോധന നടത്തി.












Click it and Unblock the Notifications