ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മടക്കിനല്കും: ഹസ്സന്‍
തിരുവനന്തപുരം: ജീവനക്കാരുടെ പിന്‍വലിച്ച ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും മടക്കിനല്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞു.
മെയ് 22 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഹസ്സന്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവന്നു. സാമ്പത്തികനില മെച്ചപ്പെട്ടപ്പോള്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. - ഹസ്സന്‍ പറഞ്ഞു.
സാമ്പത്തികമായി മെച്ചപ്പെടുന്നതോടനുബന്ധിച്ച് ബാക്കി ആനുകൂല്യങ്ങള്‍ തിരികെ നല്കുമെന്നായിരുന്നു പറഞ്ഞത്. അത് പൂര്‍ണ്ണമായും സര്‍ക്കാര്‍ മടക്കി നല്കും. ജീവനക്കാരുടെ സഹകരണമില്ലാതെ ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാവില്ല. - ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications