നായനാര്‍ അനശ്വരമായ ഓര്‍മയായി
കണ്ണൂര്‍: ഇ. കെ. നായനാര്‍ ചരിത്രത്തിന്റെ ഓര്‍മകളിലേക്ക് മറഞ്ഞു. പയ്യാമ്പലത്തെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ജനനായകന്റെ ഭൗതികശരീരം അിനാളങ്ങള്‍ ഏറ്റുവാങ്ങുന്നതിന് പതിനായിരങ്ങല്‍ സാക്ഷ്യം വഹിച്ചു.
പയ്യാമ്പലത്ത് ചടയന്‍ ഗോവിന്ദന്റെ സ്മാരകത്തിന് സമീപമായിട്ടാണ് നായനാരുടെ മൃതദേഹം സംസ്കരിച്ചത്. മെയ് 21 വെള്ളിയാഴ്ച രാത്രി 10.50 ഓടെയാണ് ശവസംസ്കാരം നടന്നത്.
ഒമ്പത് മണിക്ക് ശവസംസ്കാരം നടക്കുമെന്നാണ് ഒടുവില്‍ അറിയിച്ചിരുന്നതെങ്കിലും ആയിരങ്ങള്‍ തങ്ങളുടെ പ്രിയനേതാവിന്റെ ഭൗതികശരീരം ഒരു നോക്കു കാണാനായി എത്തിക്കാണ്ടിരുന്നപ്പോള്‍ സംസ്കാരം പിന്നെയും വൈകി. കണ്ണൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനനത്തിന് വച്ച മൃതദേഹം രാത്രി ഒമ്പത് മണിയോടെ പൊലീസ് സേന ഏറ്റുവാങ്ങി പയ്യാമ്പലത്ത് എത്തിച്ചു.
മകന്‍ കൃഷ്ണകുമാറാണ് നായനാരുടെ ചിതക്ക് തീകൊളുത്തിയത്. അന്ത്യകര്‍മങ്ങള്‍ അരമണിക്കൂറോളം നീണ്ടു. നായനാരുടെ ശരീരം അിനാളങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ മുഴങ്ങി.












Click it and Unblock the Notifications