Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ യുഎസ് പീഡനകഥകള്‍

വാഷിംഗ്ടണ്‍: ഇറാഖില്‍ അബു ഗ്രെയ്ബ് ജയിലില്‍ ഇറാഖി തടവുകാരെ യുഎസ് സൈനികര്‍ ക്രൂരമായി പീഡിപ്പിച്ച കൂടുതല്‍ കഥകളും ഫൊട്ടോഗ്രാഫുകളും വീഡിയോ ചിത്രങ്ങളും പുറത്തുവന്നു. കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ് പത്രമാണ് കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചത്.

ഇതോടെ അന്താരാഷ്ട്രവേദികളില്‍ യുഎസിനെതിരായ വിമര്‍ശനം രൂക്ഷമായി. റെഡ് ക്രോസ് സംഘടനയും യുഎസ് സൈനികരുടെ പീഢനകഥകള്‍ സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇറാഖി തടവുകാരെ യുഎസ് സൈനികര്‍ മതപരമായിക്കൂടി പീഢിപ്പിച്ചിരുന്നതായി പുതിയ ചിത്രങ്ങളും വാര്‍ത്തകളും ചൂണ്ടിക്കാട്ടുന്നു. മുസ്ലിങ്ങളായ ഇറാഖി തടവുകാരെ പന്നിയിറച്ചി തീറ്റിച്ചതായും മദ്യം കുടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തടവുകാരനെ നായയെക്കൊണ്ട് കടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതാണ് ചിത്രങ്ങളില്‍ ഒന്ന്. ദേഹമാകെ മലം പുരട്ടി, ഒരു തടവുകാരനെ നടത്തിയ്ക്കുന്നതാണ് ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു ചിത്രം. യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്ക് പെന്റഗണ്‍ രഹസ്യമായി കാട്ടിക്കൊടുത്ത ഫൊട്ടോഗ്രാഫുകളും വീഡിയോചിത്രങ്ങളുമാണ് ഇപ്പോള്‍ വാഷിംഗ്ടണ്‍ പോസ്റ് പ്രസിദ്ധീകരിച്ചതെന്ന് കരുതുന്നു. ഇറാഖി തടവുകാരെ ചോദ്യം ചെയ്യുന്നതിനായി നായ്ക്കളെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെക്കൊണ്ട് കടിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തടവുകാരെക്കൊണ്ട് സത്യംപറയിച്ചിരുന്നതെന്ന് പറയുന്നു.

ഞെട്ടിപ്പിയ്ക്കുന്ന കൂടുതല്‍ പീഡനകഥകള്‍ പുറത്തുവരാനിരിയ്ക്കുന്നതേയുള്ളൂ എന്ന് യുഎസ് പ്രതിരോധമന്ത്രി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

പല തടവുകാരെയും ജയിലില്‍ എത്തിയ ഉടന്‍ നഗ്നരാക്കിയിരുന്നതായി പറയുന്നു. പലരെയും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+