കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന് മന്ത്രിസ്ഥാനമില്ല; ഭാര്യ രാജിവച്ചു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ഭര്‍ത്താവിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യ മന്ത്രിസ്ഥാനം രാജിവച്ചു.

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ജനാര്‍ദനറെഡ്ഢിക്ക് കേന്ദ്രമന്ത്രിസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യ എന്‍. രാജ്യലക്ഷ്മിയാണ് ആന്ധ്രാപ്രദേശിലെ രാജശേഖര്‍ റെഡ്ഢി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. മെയ് 22 ശനിയാഴ്ച സ്കൂള്‍ വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജ്യലക്ഷ്മി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി നല്‍കിയത്.

വിശാഖപട്ടണം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസിന്റ പ്രമുഖ നേതാവായ ജനാര്‍ദനറെഡ്ഢി കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ജനാര്‍ദനറെഡ്ഢി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യ രാജ്യലക്ഷ്മി മന്ത്രിസ്ഥാനം രാജിവച്ചതെന്നാണ് അറിയുന്നത്.

പല ദമ്പതികളും തിരഞ്ഞെടുപ്പില്‍ മത്സരിച്ചുജയിച്ചിട്ടുള്ളതിനാല്‍ കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ മന്ത്രിസ്ഥാനം നല്‍കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X