Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗം ഇന്ന്

ദില്ലി: മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗം മെയ് 23 ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വീട്ടില്‍ വച്ചാണ് യോഗം നടക്കുന്നത്.

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ചയുണ്ടാവുമെന്ന് മന്‍മോഹന്‍സിംഗ് അറിയിച്ചു.

68 അംഗ കേന്ദ്രമന്ത്രിസഭയാണ് ശനിയാഴ്ച അധികാരമേറ്റത്. 28 കാബിനറ്റ് മന്ത്രിമാരും 40 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്. ശരത്പവാര്‍, പ്രണാബ് മുക്കര്‍ജി, അര്‍ജുന്‍സിംഗ്, കപില്‍ സിബല്‍, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുനില്‍ദത്ത്, ചിദംബരം, ലാലു പ്രസാദ് യാദവ്, ഗുലാനബി ആസാദ്, ആസാദ്, ശിവരാജ് പാട്ടീല്‍ , രാംവിലാസ് പാസ്വാന്‍ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖര്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ശിവരാജ് പാട്ടിലും പി. എം. സെയ്ദും കേന്ദ്രമന്ത്രിമാരായി സ്ഥാനമേറ്റു. ഇരുവര്‍ക്കും കാബിനറ്റ് പദവിയാണ്. കേന്ദ്രമന്ത്രിസഭയിലെ കാബിനറ്റ് പദവിയുള്ള ഏക മലയാളിയാണ് സെയ്ദ്.

കോണ്‍ഗ്രസിന് 18 ക്യാബിനറ്റ് മന്ത്രിമാരാണുള്ളത്. കോണ്‍ഗ്രസില്‍ നിന്നും മൊത്തം 42 പേര്‍ മന്ത്രിസഭയിലുണ്ട്. ആര്‍ജെഡിയാണ് കൂടുതല്‍ മന്ത്രിമാരുള്ള രണ്ടാമത്തെ പാര്‍ട്ടി- എട്ട്. ഡിഎംകെയ്ക്ക് ഏഴും എന്‍സിപിക്ക് മൂന്നും പിഎംകെ, ടി ആര്‍എസ് എന്നീ പാര്‍ട്ടികള്‍ക്ക് രണ്ടു വീതവും ജെഎംഎം, മുസ്ലിം ലീഗ് എന്നിവയ്ക്ക് ഓരോന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു.

തമിഴ്നാടിനാണ് കേന്ദ്രമന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചത്. തമിഴ്നാട്ടില്‍ നിന്ന് 12 പേരാണ് മന്ത്രിസഭയിലുള്ളത്. ഇവരില്‍ ആറ് പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. ബീഹാറിന് 11 മന്ത്രിമാരെയും മഹാരാഷ്ട്രത്തിന് എട്ട് മന്ത്രിമാരെയും ലഭിച്ചു.

മുസ്ലിം സമുദായത്തില്‍ പെട്ട ഏഴ് പേരും ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട രണ്ട് പേരുമാണ് മന്ത്രിസഭയിലുള്ളത്. മന്ത്രിസഭയിലെ ഏഴ് വനിതകളില്‍ മീരാകുമാറിന് മാത്രമാണ് കാബിനറ്റ് പദവി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+