കശ്മീരില്‍ 29 പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീഗര്‍-ജമ്മു ദേശീയ പാതയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ബിഎസ്എഫ് ജവാന്മാര്‍ ഉള്‍പ്പെടെ 29 പേര്‍ കൊല്ലപ്പെട്ടു.
മെയ് 23 ഞായറാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. ബിഎസ്എഫ് ജവാന്മാരെയും കുടുംബത്തെയും കയറ്റിപ്പോയ ബിഎസ്എഫ് ബസ് ആണ് സ്ഫോടനത്തില്‍ തകര്‍ന്നത്. 19 ജവാന്‍മാരും അവരുടെ കുടുംബാംഗങ്ങളുമുള്‍പ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്. അവധിയെടുത്ത് നാട്ടില്‍പോവുകയായിരുന്നു ബിഎസ്എഫ് ജവാന്‍മാര്‍.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ജവഹര്‍ ടണലിനടുത്തായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications