സ്പീക്കര്‍സ്ഥാനം: തീരുമാനം 26നകം
ദില്ലി: സിപിഎം അംഗം സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുണമോ വേണ്ടയോ എന്ന് മെയ് 26നകം തീരുമാനിയ്ക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു. ഇത് സംബന്ധിച്ച് മെയ് 23 ഞായറാഴ്ച ചേര്‍ന്ന നേതാക്കളുടെ യോഗം അഭിപ്രായഭിന്നതയെ തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞു.
തീരുമാനം മെയ് 26നകം പ്രഖ്യാപിയ്ക്കുമെന്ന് ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു. മെയ് 25ന് കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം സ്പീക്കര്‍ പ്രശ്നം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ദില്ലിയില്‍ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നറിയുന്നു.
പൊതുമിനിമം പരിപാടിയുടെ കരടുരേഖയും ഇടതുമുന്നണിയോഗം ചര്‍ച്ച ചെയ്തു. ചര്‍ച്ച ചെയ്യാന്‍ പറ്റിയ നല്ല ഉറച്ച അടിത്തറയാണ് പൊതുമിനിമം പരിപാടിയില്‍ ഉള്ളതെന്ന് എ.ബി. ബര്‍ദാനും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും പറഞ്ഞു.
31ന് മാത്രമേ ആദ്യസഭ ചേരൂ എന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത് പറഞ്ഞു. സിപിഎം അംഗം സ്പീക്കറാകുന്നതിനെ യോഗത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് എതിര്‍ത്തു. ഇടതുമുന്നണി സ്പീക്കര്‍ സ്ഥാനം സ്വീകരിയ്ക്കുന്നത് മന്ത്രിസഭയില്‍ ചേരുന്നതിന് തുല്ല്യമാണെന്നായിരുന്നു ഫോര്‍വേഡ് ബ്ലോക്കിന്റെ അഭിപ്രായം.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ പേരില്‍ സിപിഎമ്മിനും ശകാരം കേള്‍ക്കേണ്ടിവരുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതിനെ തുടര്‍ന്ന് യോഗത്തിന് തീരുമാനം കൈക്കൊള്ളാനായില്ല.












Click it and Unblock the Notifications