Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് ഇ. അഹമ്മദ് മാത്രം

ദില്ലി: മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ കേന്ദ്രമന്ത്രസഭയില്‍ കേരളത്തില്‍ നിന്ന് ഇ. അഹമ്മദ് മാത്രം. കേരളത്തില്‍ നിന്നുള്ള യുഡിഎഫിന്റെ ഏക എംപിയും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ഇ. അഹമ്മദിന് മന്‍മോഹന്‍ മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനമാണ്.

മുസ്ലിം ലീഗിന്റെ ആദ്യത്തെ കേന്ദ്രമന്ത്രിയാണ് ഇ. അഹമ്മദ്. കഴിഞ്ഞ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരുണ്ടായിരുന്നെങ്കില്‍ ഇത്തവണ ഒരാള്‍ മാത്രമേയുള്ളൂ.

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നാര്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചില്ല. കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളുണ്ടായിട്ടും ആരും പരിഗണിക്കപ്പെട്ടില്ല.

രാജ്യസഭാംഗങ്ങളായ കെ. കരുണാകരനും വയലാര്‍ രവിക്കും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചില്ല. കേന്ദ്രമന്ത്രിസ്ഥാനത്തിനായി കെ. കരുണാകരന്‍ നടത്തിയ നീക്കങ്ങള്‍ പൊളിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് ഹൈക്കമാന്റ് അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ ആരുടെയും പേര് നിര്‍ദേശിക്കുന്നില്ലെന്ന നിലപാട് മുഖ്യമന്ത്രി എ. കെ. ആന്റണിയെടുത്തതാണ് വയലാര്‍ രവിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നതിന് തടസമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+