Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ് നീക്കത്തിനെതിരെ മുരളി

തിരുവനന്തപുരം: വീണ്ടും കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ്നീക്കത്തിലൂടെ അധികാരമുറപ്പിയ്ക്കാനുള്ള കരുണാകരന്റെ നീക്കത്തിനെതിരെ മുരളീധരന്‍.

മെയ് 24 തിങ്കളാഴ്ച തന്റെ വസതിയിലാണ് കരുണാകരന്‍ ഗ്രൂപ്പ് യോഗം വിളിച്ചുചേര്‍ത്തിരിയ്ക്കുന്നത്. എന്നാല്‍ ഈ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുരളീധരന്‍ അറിയിച്ചുകഴിഞ്ഞു.

ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചില നേതാക്കളെ പിന്തിരിപ്പിയ്ക്കാനും മുരളി ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പ് യോഗത്തിലൂടെ ശക്തിയാര്‍ജ്ജിക്കാനുള്ള കരുണാകരന്റെ നീക്കത്തോട് മകള്‍ പത്മജ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ജവഹര്‍ നഗറിലെ കരുണാകരന്റെ വസതിയായ അറാഫത്തിലെത്തണമെന്നാണ് ഐ ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എമാര്‍ക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന്റണി മന്ത്രിസഭ പുനസംഘടിപ്പിയ്ക്കുമ്പോഴും രണ്ടുവര്‍ഷം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും ഗ്രൂപ്പ് സമ്മര്‍ദ്ദത്തിലൂടെ നേട്ടങ്ങളുണ്ടാക്കാനാണ് കരുണാകരന്റെയും പത്മജയുടെയും നീക്കം.

ഗ്രൂപ്പ് പ്രവര്‍ത്തനം ഒരുരീതിയിലും അനുവദിക്കരുതെന്ന് ഐ വിരുദ്ധ ചേരിയിലുള്ള പി.സി. ചാക്കോ, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഐഗ്രൂപ്പിലെ മറ്റ് നേതാക്കള്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് വീര്യം പകര്‍ന്ന് ഒപ്പമുണ്ട്. കരുണാകരനോട് ഇടഞ്ഞുനിന്ന മന്ത്രി കെ.വി. തോമസും ഇപ്പോള്‍ കരുണാകരന്റെ നീക്കത്തെ അനുകൂലിയ്ക്കുന്നതായി അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+