Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി വകുപ്പിന് അവഗണന

തിരുവനന്തപുരം: വൈദ്യുതി വകുപ്പിനെയും നഷ്ടം നേരിടുന്ന വൈദ്യുതി ബോര്‍ഡിനെയും യുഡിഎഫും സര്‍ക്കാരും അവഗണിക്കുന്നതായി ആരോപണമുയരുന്നു.

മന്ത്രിയില്ലാത്ത വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. വടക്കാഞ്ചേരി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ തോറ്റതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് വൈദ്യുതി വകുപ്പ് മന്ത്രിയില്ലാ വകുപ്പായത്. വൈദ്യുതി വകുപ്പിന്റെ ചുമതല ഇതുവരെ മുഖ്യമന്ത്രി ആര്‍ക്കും നല്‍കിയിട്ടില്ല.

പള്ളിവാസല്‍ വൈദ്യുതി പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. നഷ്ടത്തില്‍ മുന്നോട്ടുപോവുന്ന വൈദ്യുതി ബോര്‍ഡിനെ ഇപ്പോഴത്തെ സ്തംഭനാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പുനസംഘടിപ്പിയ്ക്കണമെന്ന അഭിപ്രായം ശക്തമായതിനാലാണ് മുഖ്യമന്ത്രി ഇപ്പോള്‍ വൈദ്യുതിവകുപ്പിന്റെ ചുമതല ആരെയും ഏല്പിയ്ക്കാത്തതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+