ലീഗ് നേതാവിനെ മന്ത്രിയാക്കിയത് അപലപനീയം
തിരുവനന്തപുരം: യോഗ്യരായ കോണ്‍ഗ്രസ് നേതാക്കളുണ്ടായിട്ടും മുസ്ലിം ലീഗ് നേതാവിന് കേന്ദ്രമന്ത്രിസ്ഥാനം നല്‍കിയത് അപലപനീയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
മെയ് 23 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി മുസ്ലിം ലീഗ് നേതാവിനെ കേന്ദ്രമന്ത്രിയാക്കിയത് കേരളത്തെ നാണിപ്പിക്കുന്നതാണ്. മുസ്ലിം ലീഗ് മന്ത്രിസഭയില്‍ സ്ഥാനം നേടിയത് കേരളത്തില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തമാക്കുമോ എന്ന ആശങ്കയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നില മെച്ചപ്പെടുത്തിയതായി രാജഗോപാല്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications