Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലാര്‍ രവിക്ക് ഗ്രൂപ്പ് പോര് വിനയായി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പോലും ഇല്ലാത്തത് ഇതാദ്യം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പോലും ജയിക്കാത്ത തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടന്നത്. അതിന്റെ തുടര്‍ച്ചയെന്നോണം ഒരു കോണ്‍ഗ്രസ് നേതാവിന് പോലും കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചില്ല. വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, കെ. കരുണാകരന്‍ എന്നീ മൂന്ന് രാജ്യസഭാംഗങ്ങള്‍ കേരളത്തില്‍ നിന്നുണ്ടായിട്ടും ആര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചില്ല.

അവസാന നിമിഷം വരെ വയലാര്‍ രവി കേന്ദ്രമന്ത്രിസഭയിലുണ്ടാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മന്ത്രിമാരുടെ ലിസ്റ് വന്നപ്പോള്‍ അതില്‍ രവിയുടെ പേരുണ്ടായില്ല. എഐസിസി ജനറല്‍ സെക്രട്ടറിയായ രവി കാബിനറ്റ് പദവിയോടെ മന്ത്രിയാവുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ രവി തഴയപ്പെടുന്നതാണ് കണ്ടത്.

രവിയെ മന്ത്രിയാക്കുന്നതിന് എ, ഐ ഗ്രൂപ്പുകള്‍ താത്പര്യം കാണിച്ചില്ലെന്നാണ് അദ്ദേഹം തഴയപ്പെടാന്‍ കാരണമായത് എന്നാണ് അറിയുന്നത്. ദില്ലിയിലുണ്ടായിരുന്ന എ. കെ. ആന്റണി രവിയെ മന്ത്രിയാക്കാന്‍ താത്പര്യം കാണിച്ചില്ല. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആന്റണിക്ക് വലിയ പങ്കാളിത്തമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. കേന്ദ്രമന്ത്രിയാവാനുള്ള കെ. കരുണാകരന്റെ നീക്കങ്ങള്‍ പാളുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+