Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാടിന് വന്‍നേട്ടം; കേരളത്തിന് വട്ടപ്പൂജ്യം

ദില്ലി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും കേരളത്തിന് വട്ടപ്പൂജ്യം. ആകെ കിട്ടിയത് ഒരു സഹമന്ത്രി സ്ഥാനമാണ്. എന്നാല്‍ തമിഴ്നാട് 12 മന്ത്രിസ്ഥാനങ്ങളാണ് കൈക്കലാക്കിയത്.

ഗ്രൂപ്പ് വഴക്ക് മൂലം രാജ്യസഭാംഗമായ വയലാര്‍ രവിയെക്കൂടി ഹൈക്കമാന്റ് മന്ത്രിമാരുടെ ലിസ്റില്‍ നിന്ന് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും സ്വന്തം സംസ്ഥാനത്തിന് വേണ്ടി ഒന്നിച്ച് ശബ്ദമുയര്‍ത്തുന്ന കാര്യത്തില്‍ കേരളം ഇക്കുറിയും പരാജയപ്പെട്ടു.

ഒരിയ്ക്കല്‍ കൂടി ദില്ലിയുടെ അധികാരപ്പട്ടികയില്‍ ആര്‍ക്കും വേണ്ടാത്ത ഒരു സംസ്ഥാനമായി കേരളം മാറുകയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റ പി.എം. സെയ്ദും ശിവരാജ്പാട്ടീലും ഉള്‍പ്പടെയുള്ളവരെ മന്ത്രിയാക്കിയപ്പോഴാണ് കേരളത്തില്‍ നിന്നുള്ളവരെ പാടെ ഒഴിവാക്കിയത്.

തമിഴ്നാട് 12 മന്ത്രിസ്ഥാനമാണ് കൈക്കലാക്കിയത്. ഇതില്‍ ഏഴ് മന്ത്രിസ്ഥാനം ഡിഎംകെയ്ക്കാണ്. രണ്ട് മന്ത്രിസ്ഥാനം പിഎംകെയ്ക്ക് ലഭിച്ചു. കോണ്‍ഗ്രസിനാണ് മൂന്ന് മന്ത്രിസ്ഥാനം. തമിഴ്നാടിന് ലഭിച്ച 12 മന്ത്രിസ്ഥാനങ്ങളില്‍ അഞ്ചെണ്ണം കാബിനറ്റ് റാങ്കുള്ളവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+