യുഎസിനെതിരെ ഇറാന്റെ താക്കീത്
ടെഹ്റാന്‍: ഇറാഖില്‍ യുഎസ് കൈക്കൊള്ളുന്ന നയങ്ങളെ ഇറാന്‍ അതിശക്തമായി വിമര്‍ശിച്ചു. മെയ് 23 ഞായറാഴ്ച ഇറാന്റെ വിദേശകാര്യവക്താവ് ഹമിദ് റെസ അസെഫിയാണ് വാര്‍ത്താസമ്മേളനത്തില്‍ യുഎസിനെ വിമര്‍ശിച്ചത്.
ഇറാഖിലെ അവസ്ഥ തീരെ മോശമാണ്. അതിനാലാണ് ഞങ്ങള്‍ യുഎസിനെ താക്കീത് ചെയ്യുന്നത്. - അദ്ദേഹം പറഞ്ഞു. ഷിയാ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാന്‍ ഈയിടെ ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധനഗരങ്ങളായ നജഫിലും കര്‍ബലയിലും യുഎസ് സഖ്യസേന ആക്രമണം നടത്തിയതിനെ വിമര്‍ശിച്ചിരുന്നു.
സദ്ദാം ഹുസൈനെ അട്ടിമറിയ്ക്കാന്‍ യുഎസ് നടത്തിയ ആക്രമണത്തെയും ഇറാന്‍ വിമര്‍ശിച്ചിരുന്നു. ഇറാഖിന് വേണ്ടി പല കാര്യങ്ങളും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഉടനടി സഖ്യസേന ഇറാഖ് വിടണമെന്നതാണ് ഇതില്‍ പ്രധാനം. ഇറാഖിനെ ഭരിയ്ക്കാനുള്ള അധികാരം ഇറാഖിലെ ജനങ്ങള്‍ക്ക് നല്കണം.- ആസെഫി പറഞ്ഞു.
ഷിയാ മുസ്ലിങ്ങളെ സ്വാധീനിച്ച് ഇറാഖിനെ അസ്ഥിരപ്പെടുത്താന്‍ ഇറാന്‍ ശ്രമിയ്ക്കുന്നതായി നേരത്തെ യുഎസ് കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications