കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്കല്‍ മൂറിന് കാന്‍ പുരസ്കാരം

  • By Staff
Google Oneindia Malayalam News

കെയ്ന്‍സ്: യുഎസ് ചലച്ചിത്രകാരനായ മൈക്കല്‍ മൂറിന്റെ ഡോക്യുമെന്ററി ചിത്രമായ ഫാരന്‍ഹീറ്റ് 9/11 കാന്‍ ചലച്ചിത്രോത്സവത്തിലെ ഉന്നത പുരസ്കാരമായ പാം ഡിഓര്‍ നേടി.

1956ല്‍ ജാക്വസ് കൊയ്സ്റീയുടെ ദി സൈലന്റ് വേള്‍ഡിന് ശേഷം ആദ്യമായാണ് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഒരു ഡോക്യുമെന്ററി ചിത്രം പാം ഡിഓര്‍ നേടുന്നത്. 19 എന്‍ട്രികളില്‍ നിന്നാണ് ഫാരന്‍ഹീറ്റ് 9/11 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

സപ്തംബര്‍ 11ലെ തീവ്രവാദി ആക്രമണത്തിന് ശേഷമുള്ള യുഎസ് ഭരണകൂടത്തിന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിക്കുന്നതാണ് മൂറിന്റെ ചിത്രം. അമേരിക്കയുടെ ഇറാഖിനെതിരായ യുദ്ധത്തിന് പിന്തുണ കിട്ടുന്നതിന് കൂടുതല്‍ തീവ്രവാദി ആക്രമണങ്ങളുണ്ടാവുമെന്ന ഭീതി വളര്‍ത്തുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്യുന്നതെന്ന് മൂര്‍ ചിത്രത്തില്‍ ആരോപിക്കുന്നു.

മൂറിന്റെ അക്കാദമി അവാര്‍ഡ് നേടിയ ഡോക്യുമെന്ററി ചിത്രമായ ബൗളിംഗ് ഫോര്‍ കൊളംബീന്‍ 2002ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രത്യേക അവാര്‍ഡ് നേടിയിരുന്നു.

ക്ലീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി ഷൂംഗിനാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. ജാപ്പനീസ് നടനായ യാഗിര യൂയ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നോബഡി നോസ് എന്ന ജാപ്പനീസ് ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. എക്സൈല്‍സ് എന്ന ചിത്രത്തിന് ടോണി ഗാത്ലിഫ് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X