കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമിനിമം പരിപാടി 27ന്

  • By Staff
Google Oneindia Malayalam News

ദില്ലി: പുരോഗമന ഐക്യമുന്നണിയുടെ പൊതുമിനിമം പരിപാടി മെയ് 27ന് പുറത്തിറക്കും.

മേയ് 25ന് സഖ്യകക്ഷികള്‍ യോഗം ചേര്‍ന്ന് പരിപാടിക്ക് അന്തിമ രൂപം നല്‍കും. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്ന സഖ്യകക്ഷികള്‍ പൊതുമിനിമം പരിപാടി വിശദമായി ചര്‍ച്ചചെയ്തു. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ കരടു രേഖയെക്കുറിച്ച് വിവിധ പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇടതുപക്ഷ പാര്‍ട്ടികള്‍ പല നിര്‍ദ്ദേശങ്ങളിലും മാറ്റങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് 25 ന് നടക്കുന്ന അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്ത് ഉള്‍ക്കൊള്ളിയ്ക്കും. എന്നാല്‍ 25ന് നടക്കുന്ന യോഗത്തില്‍ സി.പി.എം. പ്രതിനിധികള്‍ പങ്കെടുക്കാനിടയില്ല. 26ന് ഇടതുപക്ഷ പാര്‍ട്ടികളും യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനുശേഷം 27ന് മുന്നണി പരിപാടി പുറത്തിറക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X