ടി.കെ.എ.നായര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി
ദില്ലി: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മലയാളി. പത്തനംതിട്ട സ്വദേശിയായ ടി.കെ.എ.നായരാണ് മന്‍മോഹന്റെ പുതിയ സെക്രട്ടറി. കഴിഞ്ഞ ദിവസം ഇദ്ദേഹം ചുമതലയേറ്റു.
പഞ്ചാബ് കേഡറിലെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.കെ.എ.നായര്‍ മുന്‍ പ്രധാനമന്ത്രിമാരായ ഐ.കെ.ഗുജ്റാള്‍, എ.ബി.വാജ്പേയി എന്നിവരുടെ മന്ത്രാലയങ്ങളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പത്തനംതിട്ട അയിരൂര്‍ ചെറുകോല്‍പുഴ തോട്ടുവേലില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടെയും ഭാരതിഅമ്മയുടെയും മകനാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഉന്നത തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടി.കെ.എ.നായര്‍ പബ്ലിക് സെക്ടര്‍ സെലക്ഷന്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായത്.
തിരുവനന്തപുരം കരിമ്പുവിളാകംവീട്ടില്‍ ചന്ദ്രലേഖയാണ് ഭാര്യ. മകള്‍ മിനി ഭര്‍ത്താവ് ജയകൃഷ്ണനൊപ്പം മെല്‍ബണിലാണ്. മകന്‍ മനു ദില്ലിയില്‍ കോര്‍പ്പറേറ്റ് അഭിഭാഷകനാണ്.












Click it and Unblock the Notifications