സഭ രണ്ട് മുതല്‍, സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാലിന്
ദില്ലി: പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുള്ള പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം ജൂണ്‍ രണ്ടു മുതല്‍ 10 വരെ ചേരാന്‍ മേയ് 23ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
നാലിന് ലോക്സഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും. പതിനാലാം ലോക്സഭയുടെ ആദ്യ സമ്മേളനമാണ് ജൂണ്‍ രണ്ടിന് ചേരുന്നത്. ഇതനുസരിച്ച് ലോക്സഭ ജൂണ്‍ രണ്ടു മുതല്‍ 10 വരെയും രാജ്യസഭ നാലു മുതല്‍ 10 വരെയും സമ്മേളിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശകുന്തള മഹാദേവന്‍ അറിയിച്ചു.
ജൂണ്‍ ഏഴിന് നടക്കുന്ന സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.
ലോക്സഭാ സമ്മേളനത്തിന്റെ സമയക്രമം ഇപ്രകാരമാണ്: ജൂണ്‍ രണ്ടിനും മൂന്നിനും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, നാലിന് സ്പീക്കറുടെ തിരഞ്ഞെടുപ്പ്, ഏഴിന് സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗം, എട്ടു മുതല്‍ 10 വരെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും.
രാജ്യസഭയില്‍ ജൂണ്‍ നാലിനാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും എട്ടു മുതല്‍ 10 വരെ നടക്കും.












Click it and Unblock the Notifications