കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരം ശിവരാജിന്, ചിദംബരം ധനമന്ത്രി

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ശിവരാജ് പാട്ടീലാണ് ആഭ്യന്തരമന്ത്രി. പ്രണബ് മുക്കര്‍ജി പ്രതിരോധ വകുപ്പും ചിദംബരം ധനകാര്യ വകുപ്പും കൈകാര്യം ചെയ്യും. നട്വര്‍സിംഗിനാണ് വിദേശകാര്യ വകുപ്പിന്റെ ചുമലതല.

മന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ള ഏകമലയാളിയായ പി. എം. സെയ്ദിന് ഊര്‍ജവകുപ്പാണ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ളഏകമന്ത്രിയായ ഇ. അഹമ്മദിന് വിദേശകാര്യ സഹമന്ത്രി സ്ഥാനമാണ്.

ഓഹരിവിറ്റഴിക്കല്‍ വകുപ്പ് റദ്ദാക്കി. വിദേശ ഇന്ത്യക്കാര്‍ക്കായി പുതിയ വകുപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ജഗദീഷ് റെടറ്റ്ലര്‍ക്കാണ് ഈ വകുപ്പിന്റെ ചുമതല.

അര്‍ജുന്‍സിംഗിന് മനുഷ്യവിഭവശേഷി വകുപ്പും ലാലു പ്രസാദ് യാദവിന് റെയില്‍വെ വകുപ്പുമാണ്.

മറ്റ് മന്ത്രിമാരും വകുപ്പുകളും:

ശരത്പവാര്‍- ഭക്ഷ്യ- കൃഷി വകുപ്പ്.
ഗുലാംനബി ആസാദ്- പാര്‍ലമെന്ററികാര്യം.
കമല്‍നാഥ്- വാണിജ്യം, വ്യവസായം.
സുനില്‍ദത്ത്- സ്പോര്‍ട്സ്, യുവജനകാര്യം
ജയ്പാല്‍ റെഡ്ഢി- വാര്‍ത്താവിതരണ പ്രക്ഷേപണം
മണിശങ്കര്‍ അയ്യര്‍- പെട്രോളിയം.
സിസ്രാം ഓല- തൊഴില്‍.
എ. രാജ- ഉപരിതലഗതാഗതം
ദയാനിധി മാരന്‍- ഐടി, വാര്‍ത്താവിനിമയം
ടി. ആര്‍. ബാലു- വനം-പരിസ്ഥിതി
മഹാവീര്‍ പ്രസാദ്- ചെറുകിട പരമ്പരാഗത ഗ്രാമവ്യവസായം.
കാന്‍ഡിയ- ആദിവാസിക്ഷേമം.
ശങ്കര്‍സിംഗ് വഗേല- ടെക്സ്റൈല്‍സ്.
രഘുവംശ പ്രസാദ്- ഗ്രാമവികസനം.
പ്രിയരഞ്ജന്‍ദാസ് മുന്‍ഷി- ജലവിഭവം.
ചന്ദ്രശേഖര്‍ റാവു- ഷിപ്പിംഗ്.
മീരാ കുമാര്‍- സാമൂഹ്യക്ഷേമം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X