അയോഗ്യയാക്കപ്പെടുമെന്ന് സോണിയ ഭയന്നു
ബാംഗ്ലൂര്‍: അയോഗ്യയാക്കപ്പെടുമെന്ന് ഭയന്നാണ് സോണിയാഗാന്ധി പ്രധാനമന്ത്രി പദം വേണ്ടെന്നു വച്ചതെന്ന്് വിഎച്ച്പി അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ പറഞ്ഞു.
വിദേശജന്മമുള്ളവര്‍ ഉന്നത സ്ഥാനങ്ങളിലെത്തുന്നത് ഇന്ത്യന്‍ ഭരണഘടന വിലക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താന്‍ പ്രധാനമന്ത്രിയായാല്‍ അയോഗ്യയാക്കപ്പെടുമെന്ന ആശങ്ക സോണിയക്കുണ്ടായിരുന്നു. ഇറ്റലിയുടെ ഭരണഘടനയില്‍ വിദേശജന്മമുള്ളവര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ അനുവദിക്കുന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ സോണിയക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാവാമായിരുന്നു.
വിവാഹത്തിന് മുമ്പ് തന്റെ മരുമനെ ക്രൈസ്തവമതം സ്വീകരിക്കുന്നതിന് സോണിയ നിര്‍ബന്ധിച്ചു. മറ്റുള്ളവരുടെ കാര്യത്തിലും ഈ വത്തിക്കാന്‍ വാഴ്ച അടിച്ചേല്പിക്കപ്പെടില്ലെന്ന് എന്താണുറപ്പ്? വത്തിക്കാന്‍ വാഴ്ചയില്‍ നിന്നും നമ്മുടെ സംസ്കാരത്തെ രക്ഷിക്കുന്നതിന് ഹിന്ദുക്കള്‍ ഒന്നിക്കണം. ഹിന്ദുക്കളുടെ സംരക്ഷണത്തിനായി മതേതരവിശ്വാസികളും കൈകോര്‍ക്കുന്ന ദിവസങ്ങള്‍ വരും- സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications